മൂക്കുന്നിമലയിൽ വൻ തീപിടിത്തം; ഏക്കർ കണക്കിന് സ്ഥലം കത്തിനശിച്ചു
Thursday, March 13, 2025 5:47 AM IST
തിരുവനന്തപുരം: നേമത്തിനടുത്ത് മൂക്കുന്നിമലയിൽ ജനവാസ മേഖലയ്ക്കു സമീപം തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏക്കറു കണക്കിനു സ്ഥലം കത്തിനശിച്ചെന്നും സാമൂഹ്യവിരുദ്ധർ തീയിട്ടതാകാമെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
കാട്ടാക്കടയിൽ നിന്നെത്തിയ അഗ്നിസേനാ വിഭാഗം മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.