പാക്കിസ്ഥാനിൽ ഭീകരർ റാഞ്ചിയ ട്രെയിനിൽനിന്ന് 104 പേരെ മോചിപ്പിച്ചു
Wednesday, March 12, 2025 7:49 AM IST
കറാച്ചി: പാക്കിസ്ഥാനിൽ ഭീകരർ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 16 ഭീകരർ കൊല്ലപ്പെട്ടു. 20 പാക് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആണ് ഭീകരർ എക്സ്പ്രസ് ട്രെയിൻ ആക്രമിച്ചു പിടിച്ചെടുത്ത് ഇരുനൂറിൽപരം യാത്രക്കാരെ ബന്ദികളാക്കിയത്. ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ജാഫർ എക്സ്പ്രസാണ് പെഹ്റോ കുന്റിക്കും ഗാദലറിനു മധ്യേ ആക്രമിക്കപ്പെട്ടത്.
ട്രെയിൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാക്കിസ്ഥാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ നിരോധിച്ച സംഘടനയാണ് ബിഎൽഎ.