ചാന്പ്യൻസ് ട്രോഫി: പാക്കിസ്ഥാനെതിരെ ന്യൂസിലൻഡിന് തകർപ്പൻ ജയം
Wednesday, February 19, 2025 10:58 PM IST
കറാച്ചി: 2025 ചാന്പ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാനെതിരെ ന്യൂസിലൻഡിന് തകർപ്പൻ ജയം. 60 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്താവുകയായിരുന്നു. ഖുഷ്ദില്‍ ഷാ (69), ബാബര്‍ അസം (64), സല്മാന് അഗ (42) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്നര്‍, വില്യം ഒറൗര്‍ക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 320 റൺസെടുത്തത്. സെഞ്ചുറി നേടിയ വിൽ യംഗിന്റെയും ടോം ലാഥത്തിന്റെയും അർധ സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്പ്സിന്റെയും മികവിലാണ് കിവീസ് മികച്ച സ്കോർ എടുത്തത്. യംഗ് 107 ഉം ലാഥം 118ഉം ഫിലിപ്പ്സ് 61 ഉം റൺസാണ് സ്കോർ ചെയ്തത്.
പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം എടുത്തു. അബ്രാർ അഹ്മദ് ഒരു വിക്കറ്റും വീഴ്ത്തി.