രണ്ടുകോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസ്: മാണി സി. കാപ്പനെ കുറ്റവിമുക്തനാക്കി
Thursday, February 13, 2025 3:13 PM IST
കൊച്ചി: വഞ്ചനക്കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പൻ കുറ്റവിമുക്തനെന്ന് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ കേസിലാണ് ഉത്തരവ്.
2010ല് കണ്ണൂര് വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്കി ദിനേശ് മേനോനില്നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരേ വ്യാപക പ്രചരണങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ സത്യം ഒരിക്കൽ പുറത്തുവരുമെന്നുള്ളതിന്റെ തെളിവാണ് ഈ കോടതി വിധിയെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.