മദ്യനിര്‍മാണശാലയ്ക്ക് അനുമതി; ഘടകകക്ഷികളുടെ എതിര്‍പ്പുകള്‍ പരിഹരിക്കുമെന്ന് ടി.പി.രാമകൃഷ്ണന്
Tuesday, February 4, 2025 11:36 AM IST
തിരുവനന്തപുരം: എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഘടകകക്ഷികളുടെ എതിര്‍പ്പുകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി കത്ത് നല്‍കിയിട്ടുണ്ട്. അധികം വൈകാതെ മുന്നണി യോഗം വിളിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മുന്നണിയിലെ ഏത് പാര്‍ട്ടികളുമായും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണ്. മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം പരിഗണിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ.
കേരളത്തില്‍ ആവശ്യമായ മദ്യം ഉത്പാദിപ്പിക്കണമെന്ന കാര്യത്തില്‍ നേരത്തേ നയപരമായി തീരുമാനം എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ ഔട്ട്ലെറ്റുകളും ബാര്‍ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം ആവശ്യമുള്ളത്ര മദ്യം കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.