ചരിത്രം കുറിച്ചു; പ്രഥമ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ
Sunday, January 19, 2025 10:10 PM IST
ന്യൂഡൽഹി: നേപ്പാളിനെ തകർത്ത് പ്രഥമ വനിതാ ഖോഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്, മലേഷ്യ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനേയും സെമിയില്‍ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തി.
ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി.
ക്യാപ്റ്റൻ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോമോടെ ഒന്നിലധികം ടച്ചുകൾ നേടി തിളങ്ങി. രണ്ടാം ടേണിൽ ദീപയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരുവിന് നേപ്പാൾ ശ്രമിച്ചെങ്കിലും അവർക്ക് 24 പോയിന്റെ സ്വന്തമാക്കേനേ കഴിഞ്ഞുള്ളൂ.
മൂന്നാം ടേണിലും ഇന്ത്യ തന്നെ ആധിപത്യംപുലർത്തി. നാലാം ടേണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യ 78- 40ന് വിജയം ഉറപ്പിച്ചു.