ബോബി നിയമത്തിന് മുകളിലാണോ? കൃത്യമായ മറുപടി വേണം; ഹർജി 1:45ന് വീണ്ടും പരിഗണിക്കും
Wednesday, January 15, 2025 12:30 PM IST
കൊച്ചി: ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തതില്‍ കൃത്യമായി മറുപടി വേണമെന്ന് കോടതി പറഞ്ഞു.
ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നെന്നാണ് ബോബിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
കേസ് 1:45ന് വീണ്ടും പരിഗണിക്കും. ഈ സമയത്ത് വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ ശേഷം ബോബി മാധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്. അതിന് ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്. കോടതിക്കെതിരേ യുദ്ധപ്രഖ്യാനമാണോയെന്നും ബോബി നിയമത്തിന് മുകളിലാണോയെന്നും കോടതി ചോദിച്ചു.