പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു
Saturday, January 11, 2025 5:51 AM IST
ലുധിയാന: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെയാണ് എംഎൽഎയ്ക്ക് വെടിയേറ്റത്. എംഎൽഎയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയേറ്റതാണെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022 ൽ ആണ് ഗുർപ്രീത് ഗോഗി എഎപിയിൽ ചേർന്നത്.