കൊ​ച്ചി: പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി റോ​ഡി​ൽ പ​ന്ത​ൽ കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മൂ​ന്ന് കേ​സു​ക​ളി​ലാ​യി സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടാ​ണ് കോ​ട​തി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

വ​ഞ്ചി​യൂ​ർ സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് റോ​ഡ് കെ​ട്ടി​യ​ട​ച്ച കേ​സി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി.

വ​ഴി​യ​ട​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ സിപിഐ സംസ്ഥാന സെക്രട്ടറി ബി​നോ​യ് വി​ശ്വം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും ഫെ​ബ്രു​വ​രി പ​ത്തി​ന് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന് മു​ന്നി​ൽ ഡി​സി​സി ന​ട​ത്തി​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സും അ​ന്നേ​ദി​വ​സം ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വ‍​ഞ്ചി​യൂ​രി​ലേ​ത് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗം പോ​ലു​മാ​യി​രു​ന്നി​ല്ലെ​ന്നും സാ​ധാ​ര​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യാ​യി​രു​ന്നു​വെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. എ​ല്ലാ ദി​വ​സ​വും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​തി​നെ ചെ​റു​താ​യി കാ​ണാ​നാ​കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.