ക​ണ്ണൂ​ര്‍: ക​ണ്ണ​പു​രം ചു​ണ്ട​യി​ൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം അ​ലി​ച്ചി ഹൗ​സി​ൽ റി​ജി​ത്ത് ശ​ങ്ക​ര​നെ (25) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഒ​മ്പ​ത് ആ​ര്‍​എ​സ്എ​സ് - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

ക​ണ്ണ​പു​രം ചു​ണ്ട വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ വി.​വി. സു​ധാ​ക​ര​ൻ (56), കോ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ ജ​യേ​ഷ് (39), ചാ​ങ്കു​ള​ത്ത് പ​റ​മ്പി​ൽ സി.​പി. ര​ഞ്ജി​ത്ത് (42), പു​തി​യ​പു​ര​യി​ൽ പി.​പി. അ​ജീ​ന്ദ്ര​ൻ (50), ഇ​ല്ലി​ക്ക​വ​ള​പ്പി​ൽ ഐ.​വി. അ​നി​ൽ​കു​മാ​ർ (51), പു​തി​യ​പു​ര​യി​ൽ പി.​പി. രാ​ജേ​ഷ്, ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം വ​ട​ക്കേ​വീ​ട്ടി​ൽ വി.​വി. ശ്രീ​കാ​ന്ത് (46), സ​ഹോ​ദ​ര​ൻ വി.​വി. ശ്രീ​ജി​ത്ത്‌ (42), തെ​ക്കേ​വീ​ട്ടി​ൽ ടി.​വി. ഭാ​സ്ക​ര​ൻ (62) എ​ന്നി​വ​രാ​ണു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. മൂ​ന്നാം പ്ര​തി കോ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ അ​ജേ​ഷ് വി​ചാ​ര​ണ​യ്ക്കു മു​ൻ​പു മ​രി​ച്ചി​രു​ന്നു.

2005 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെ​ച്ച് സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന് പോ​വു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണ​പു​ര​ത്തെ അ​ര​ക്ക​ൻ വീ​ട്ടി​ൽ റി​ജി​ത്തി​നെ(26) വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ടെ​യു​ണ്ടാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്, ചി​റ​യി​ൽ വി​കാ​സ്, കെ. ​വി​മ​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു.