മ​ല​പ്പു​റം: യു​ഡി​എ​ഫ് പ്ര​വേ​ശ​ന ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളെ കാ​ണാ​ൻ ഇ​ന്ന് പാ​ണ​ക്കാ​ട്ടേ​ക്ക് പോ​കും. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​നാ​യി താ​ന്‍ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് എം​എ​ല്‍​എ സ്ഥാ​ന​വും മ​റ്റ് പ​ദ​വി​ക​ളും ത​രേ​ണ്ടെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ നി​ല​മ്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സ് ആ​ക്ര​മി​ച്ച കേ​സി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പി.​വി അ​ൻ​വ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

രാ​ത്രി ഒ​ന്നോ​ടെ അ​ൻ​വ​റി​നെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച നി​ല​മ്പൂ​ർ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് അ​ന്‍​വ​ര്‍ ജ​യി​ൽ​മോ​ചി​ത​നാ​യ​ത്.