ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു: നാല് സൈനികർക്ക് വീരമൃത്യു
Saturday, January 4, 2025 9:03 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ബന്ദിപൊര ജില്ലയിലെ എസ്കെ പയൻ പ്രദേശത്താണ് അപകടമുണ്ടായത്.
സൈനികരുമായി പോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. എസ്കെ പയൻ പ്രദേശത്ത് വച്ച് ട്രക്ക് നിയന്തണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
മോശം കാലാസ്ഥയെ തുടർന്ന് കാഴ്ച തടസപ്പെട്ടതിനെതുടർന്നാണ് അപകടം നടന്നതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്. പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.