റിജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ചൊവ്വാഴ്ച
Saturday, January 4, 2025 11:53 AM IST
കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്തിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി.
ഒമ്പത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അഞ്ച് പ്രതികള്‍ ആയുധമെടുത്ത് പരിക്കേല്‍പ്പിച്ചെന്നും കോടതി കണ്ടെത്തി. ചൊവ്വാഴ്ച കേസില്‍ ശിക്ഷ വിധിക്കും.
2005 ഒക്ടോബർ രണ്ടിന് രാത്രി ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ(26) വെട്ടി കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു