കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ശി​ക്ഷാ വി​ധി ഇ​ന്ന്. കു​റ്റ​വാ​ളി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളു​ടെ ശി​ക്ഷ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. കേ​സി​ലെ പ​ത്ത് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സി​പി​എം നേ​താ​വും ഉ​ദു​മ മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ, ഉ​ദു​മ സി ​പി എം ​മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്‌​ഠ​ൻ ഉ​ൾ​പ്പെ​ടെ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.​കു​റ്റ​ക്കാ​രി​ൽ ഏ​റി​യ പ​ങ്കും സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

ഒ​ന്നു മു​ത​ൽ 8 വ​രെ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞു. 10 പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി. ഒ​ന്നാം പ്ര​തി എ.​പീ​താം​ബ​ര​ൻ ഉ​ൾ​പ്പെ​ടെ 10 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, ത​ട​ഞ്ഞു​വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​പ​ര്യ​ന്തം മു​ത​ൽ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്.

പ​ത്താം പ്ര​തി ടി ​ര​ഞ്ജി​ത്ത് പ​തി​ന​ഞ്ചാം പ്ര​തി എ ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ഈ ​കു​റ്റ​ങ്ങ​ൾ​ക്കു പു​റ​മെ തെ​ളി​വു ന​ശി​പ്പി​ച്ച​താ​യും പ്ര​തി​ക​ളെ സം​ര​ക്ഷി​ച്ച​താ​യും കോ​ട​തി ക​ണ്ടെ​ത്തി. മു​ൻ എം​എ​ൽ​എ കെ ​വി കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നു പ്ര​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. പ​ര​മാ​വ​ധി ര​ണ്ടു വ​ർ​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

2019 ഫെ​ബ്രു​വ​രി 17 നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത‌്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം മൂ​ലം ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.