സിഡ്നി ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; രോഹിത് ഇല്ല, ബുംറ നായകൻ
Friday, January 3, 2025 4:49 AM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശർമ ഇല്ലാതെ കളത്തിലിറങ്ങുന്ന ടീമിനെ ജസ്പ്രീത് ബുംറയാണ് നയിക്കുന്നത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിലും ബുംറയാണ് ടീമിനെ നയിച്ചത്.
രോഹിതിന് പകരം ശുഭ്മാൻ ഗിൽ ആണ് ആദ്യ ഇലവണിലുള്ളത്. പരിക്കേറ്റ പേസർ ആകാശ് ദീപിന് പകരം പ്രസിദ് കൃഷ്ണ ടീമിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇവലൺ: ജസ്പ്രീത് ബുംറ(നായകൻ), യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, ശുഭാമാൻ ഗിൽ, വിരാട് കോഹ്ലി, റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലേയിംഗ് ഇവലൺ: പാറ്റ് കമ്മിൻസ്(നായകൻ), സാം കോൺസ്റ്റാസ്, ഉസ്മാൻ ക്വാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് കാരി(വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയോൺ, സ്കോട്ട് ബോലണ്ട്.