പാ​റ്റ്ന: ബി​ഹാ​റി​ലെ പ​ടി​ഞ്ഞാ​റ​ൻ ച​ന്പാ​ര​നി​ൽ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ ട്രെ​യി​ൻ ഇ​ടി​ച്ച് മ​രി​ച്ചു. പാ​ള​ത്തി​ൽ ഇ​രു​ന്ന് മൊ​ബൈ​ൽ ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൗ​മാ​ര​ക്കാ​രെ ട്രെ​യി​ൻ ഇ​ടി​ച്ച​ത്. ഫ​ർ​ഖാ​ൻ ആ​ലം , സ​മീ​ർ ആ​ലം, ഹ​ബീ​ബു​ള്ള അ​ൻ​സാ​രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ ച​ന്പാ​ര​നി​ലെ മു​ഫാ​സി​ലി​ന് സ​മീ​പ​മു​ള്ള മാ​ൻ​ഷ ടോ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ള​ത്തി​ൽ ഹെ​ഡ് വ​ച്ച് ഗെ​യിം ക​ളി​ച്ചി​രു​ന്ന കൗ​മാ​ര​ക്കാ​ർ ട്രെ​യി​ൻ‌ വ​രു​ന്ന​ത് അ​റി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് അ​വ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വെ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.