കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ. ഇയാൾ ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.

ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഘപ്പെടുത്തിയത്. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ണ് നിഗോഷ് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യും ഇ​യാ​ളോ​ട് കീ​ഴ​ട​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

അ​തി​നി​ടെ മെ​ഗാ ഭ​ര​ത​നാ​ട്യം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ ന​ടി ദി​വ്യ ഉ​ണ്ണി അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി. ബു​ധ​നാ​ഴ്ച കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ദി​വ്യ ഉ​ണ്ണി അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

അ​മേ​രി​ക്ക​യി​ല്‍ ക​ഴി​യു​ന്ന താ​രം ഭ​ര​ത​നാ​ട്യം പ​രി​പാ​ടി​ക്കാ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. പ​രി​പാ​ടി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ എ​ന്ന രീ​തി​യി​ലാ​ണ് ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി​യെ മൃ​ദം​ഗ​വി​ഷ​ന്‍ സം​ഘാ​ട​ക​ര്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യി​രു​ന്ന​ത്.

പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ ദി​വ്യ ഉ​ണ്ണി​യെ വി​ളി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.