ഉത്തരാഖണ്ഡിൽ ബസ് 1500 അടി താഴ്ചയിലേക്ക് മറിഞ്ഞു;മൂന്നു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Wednesday, December 25, 2024 6:32 PM IST
ഡറാഡൂണ്‍: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഭീംതാലിൽ ആണ് സംഭവം.
1500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ 24ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഭീംതാലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പോലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.