മും​ബൈ: രാ​മ​ക്ഷേ​ത്ര​ത്തി​നു സ​മാ​ന​മാ​യ ത​ർ​ക്കം എ​ല്ലാ​യി​ട​ത്തും ആ​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. രാ​മ​ക്ഷേ​ത്രം ഒ​രു വി​കാ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ​യി​ട​ത്തും ഇ​ത് ആ​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ വ​ലി​യ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ള്ള രാ​ജ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ എ​ങ്ങ​നെ​യാ​ണ് മ​ത സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ലോ​ക​ത്തി​നു മു​ന്നി​ൽ തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.

സം​ഭ​ൽ, അ​ജ്മീ​ർ ഉ​ൾ​പ്പ​ടെ​യു​ള്ളി​ട​ത്ത് ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ഭാ​ഗ​വ​തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ശി​വ​ലി​ങ്കം തേ​ടേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​ത്തേ ഭാ​ഗ​വ​ത് പ​റ​ഞ്ഞി​രു​ന്നു.