വധശ്രമം; രാഹുൽ ഗാന്ധിക്കെതിരെ പോലീസിൽ പരാതി നൽകി
Thursday, December 19, 2024 5:03 PM IST
ന്യൂഡൽഹി: പാർലമെന്റിലെ പ്രതിഷേധങ്ങൾക്കിടെ രണ്ട് എംപിമാർക്ക് പരിക്കേറ്റ സംഭവത്തിൽ നിയമ നടപടിയുമായി ബിജെപി. ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആർ.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിമാരെ കൈയേറ്റം ചെയ്തുവെന്നും വനിതാ എംപിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടികാട്ടി വധശ്രമത്തിനാണ് കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.