കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ​ഹോ​ദ​ര​നെ​യും മാ​തൃ​സ​ഹോ​ദ​ര​നെ​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ജോ​ര്‍​ജ് കു​ര്യ​ന്‍ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ശി​ക്ഷാ​വി​ധി വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

കൊ​ല​പാ​ത​കം, ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ല്‍, സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 2022 മാ​ര്‍​ച്ച് ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ടും​ബ​വീ​ടി​നോ​ട് ചേ​ര്‍​ന്ന് പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ഏ​ക്ക​ര്‍ 48 സെ​ന്‍റ് സ്ഥ​ലം വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മാ​തൃ​സ​ഹോ​ദ​ര​ന്‍ മാ​ത്യൂ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നാ​ണ് ര​ഞ്ജു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്.

ഇ​തി​നി​ടെ ര​ഞ്ജു​വും ജോ​ര്‍​ജും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ജോ​ര്‍​ജ് ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന റി​വോ​ള്‍​വ​ര്‍ എ​ടു​ത്ത് വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ര​ഞ്ജു കു​ര്യ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചും മാ​ത്യൂ​സ് സ്ക​റി​യ ര​ണ്ടാം ദി​നം ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​യി​രു​ന്നു മ​രി​ച്ച​ത്.