ചെ​ന്നൈ: ദി​ണ്ടി​ഗ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മ​രി​ച്ച​വ​രി​ൽ മൂ​ന്നു​വ​യ​സു​ള്ള ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടു​വെ​ന്നും ആ​റു​പേ​ർ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. നൂ​റി​ല​ധി​കം രോ​ഗി​ക​ള്‍​ക്ക് കി​ട​ത്തി ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നാ​ലു നി​ല​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ര്‍ സ്ത്രീ​ക​ളാ​ണ്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.