പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു വി​ദ്യാ​ര്‍​ഥി​നി​ക​ൾ മ​രി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ് മ​ണ്ണാ​ര്‍​ക്കാ​ട് മ​ദ​ര്‍ കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡ്രൈ​വ​റേ​യും ക്ലീ​ന​റേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്ത​പ്പോ​ള്‍ ബ്രേ​ക്ക് ച​വി​ട്ടി​യി​ട്ട് കി​ട്ടി​യി​ല്ലെ​ന്നും ചാ​റ്റ​ൽ മ​ഴ​യും റോ​ഡി​ലെ തെ​ന്ന​ലും കാ​ര​ണം വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ന്നും ഡ്രൈ​വ​ര്‍ മൊ​ഴി ന​ൽ​കി.

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ മ​ഹേ​ന്ദ്ര പ്ര​സാ​ദ്, ക്ലീ​ന​ര്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ വ​ര്‍​ഗീ​സി​ന്‍റെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നോ​യെ​ന്നും ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നോ​യെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി.