പുതു ചരിത്രം : ഡിംഗ് ലിറിനെ വീഴ്ത്തി; ഗുകേഷ് ലോക ചെസ് ചാമ്പ്യൻ
Thursday, December 12, 2024 6:45 PM IST
സിംഗപ്പൂർ: ഡിംഗ് ലിറിനെ വീഴ്ത്തി ഇന്ത്യയുടെ ഡി.ഗുകേഷ് ലോക ചെസ് ചാമ്പ്യനായി. വാശിയേറിയ 14-ാം ഗെയിമിൽ ചൈനീസ് താരത്തെ അട്ടിമറിച്ചാണ് ഗുകേഷ് കിരീടമുറപ്പിച്ചത്. കളിയിൽ ലിറിനു സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷ് തകർപ്പൻ ജയം സ്വന്തമാക്കിയത്.
ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസിലെ (1985) ലോകകിരീട നേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ആകെയുള്ള 14 ഗെയിമുകളിൽ നിന്ന് മൂന്ന് ജയം ഉൾപ്പടെയാണ് ഗുകേഷ് 7.5 പോയിന്റ് സ്വന്തമാക്കിയത്.
പതിമൂന്ന് ഗെയിമുകൾ പൂർത്തിയായപ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും. വിശ്വനാഥന് ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. നിലവിലെ ലോകചാമ്പ്യനെയാണ് ഇന്ത്യന്‍ താരം അട്ടിമറിച്ചത്.