മോ​സ്കോ: സി​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ര്‍ അ​ല്‍ അ​സ​ദും കു​ടും​ബ​വും മോ​സ്‌​കോ​യി​ൽ. അ​സ​ദി​നും കു​ടും​ബ​ത്തി​നും റ​ഷ്യ അ​ഭ​യം ന​ൽ​കി​യെ​ന്നാ​ണ് റ​ഷ്യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി ടാ​സ് (TASS) സ്ഥി​രീ​ക​രി​ച്ചു.

വി​മ​ത​രു​മാ​യി ത​ങ്ങ​ള്‍ കൂ​ടി ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് ബ​ഷാ​ര്‍ അ​ല്‍ അ​സ​ദ് രാ​ജ്യം വി​ട്ട​തെ​ന്ന് നേ​ര​ത്തേ റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ഹ​യാ​ത്ത് ത​ഹ്‌​രീ​ർ അ​ൽ-​ഷാം (എ​ച്ച്‌​ടി​എ​സ്) ആ​രം​ഭി​ച്ച വ​ലി​യ തോ​തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ന്‍റെ ഒ​ടു​വി​ൽ അ​വ​ർ സി​റി​യ​ൻ ത​ല​സ്ഥാ​നം അ​തി​വേ​ഗം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ അ​ൽ-​ഖ്വ​യ്ദ ക​മാ​ൻ​ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​മ്പ് ജ​ബ​ത്ത് അ​ൽ-​നു​സ്ര എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന സം​ഘം വ​ട​ക്ക​ൻ സി​റി​യ​യി​ലെ പ്ര​തി​പ​ക്ഷ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ദ്‌​ലി​ബ് പ്ര​വി​ശ്യ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ആ​രം​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​മാ​ണ് ഇ​പ്പോ​ൾ അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ വ​ഴി​ത്തി​രി​വി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്

അ​തേ​സ​മ​യം, എ​ച്ച്ടി​എ​സി​നെ​യും സി​റി​യ​ന്‍ ജ​ന​ത​യെ​യും അ​ഭി​ന​ന്ദി​ച്ച് താ​ലി​ബാ​ന്‍ രം​ഗ​ത്തെ​ത്തി. അ​ല്‍ ക്വ​യ്ദ ബ​ന്ധ​മു​ള​ള എ​ച്ച്ടി​എ​സ് ആ​ണ് സി​റി​യ​യി​ൽ അ​ധി​കാ​രം പി​ടി​ച്ച​ത്.