കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നില്‍ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം: വി.മുരളീധരൻ
Sunday, December 8, 2024 8:53 PM IST
തിരുവനന്തപുരം: കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നില്‍ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയവർക്കെതിരെ നിയമ നടപടി വേണമെന്നും വി.മുരളീധരൻ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് കന്പനിയെ ഐടി പാര്‍ക്ക് തുടങ്ങാന്‍ ക്ഷണിച്ച യുഡിഎഫില്‍ തുടങ്ങി കരാർ പാലിക്കാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള എല്‍ഡിഎഫ് തീരുമാനം വരെ വലിയ ജനവഞ്ചനയും അഴിമതിയുമാണെന്നും വി.മുരളീധരൻ പറഞ്ഞു.
"പദ്ധതി മുടങ്ങിയാല്‍ ടീകോമിന്റെ ഇതുവരെയുള്ള നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാമെന്നുള്ള വ്യവസ്ഥയുണ്ട് കരാറില്‍. അത് ചെയ്യാതെ കാശ് അങ്ങോട്ട് കൊടുക്കുകയാണ്. ഏറ്റെടുത്ത പണി പൂർത്തിയാക്കാത്ത വരുന്പോൾ അങ്ങോട്ട് പണം കൊടുക്കുന്നത് വിചിത്രമാണ്.'-വി.മുരളീധരൻ പറഞ്ഞു.