തൃ​ശൂ​ർ: ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​ല​ത്തൂ​ർ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ ത​ന്നെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് എ​തി​രാ​യി വ​ലി​യ ക്യാ​മ്പ​യി‍​നാ​ണ് എ​തി​രാ​ളി​ക​ൾ ന​ട​ത്തി​യ​ത്.

"ചേ​ല​ക്ക​ര​യി​ൽ ബി​ജെ​പി വോ​ട്ട് വ​ർ​ധി​ച്ച​ത് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ബി​ജെ​പി​യു​ടെ വോ​ട്ട് ശ​ത​മാ​നം കൂ​ടി​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും. - കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി കേ​ന്ദ്ര ഭ​ര​ണം ഉ​പ​യോ​ഗി​ച്ചു കൊ​ണ്ട് ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​ല​ത്തൂ​ർ എം​പി പ​റ​ഞ്ഞു. വ​ലി​യ രീ​തി​യി​ലു​ള്ള വ​ർ​ഗീ​യ വേ​ർ​തി​രി​വ് ന​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ വോ​ട്ട് ശ​ത​മാ​നം കൂ​ടി​യ​തെ​ന്നു കെ ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.