കാട്ടുതീ; നിയന്ത്രണ രേഖയിൽ സ്ഥാപിച്ച കുഴിബോംബുകൾ പൊട്ടിത്തെറിച്ചു
Thursday, November 21, 2024 12:17 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ സ്ഥാപിച്ച കുഴിബോംബുകൾ കാട്ടുതീയെ തുടർന്ന് പൊട്ടിത്തെറിച്ചു. ആറ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്.
നുഴഞ്ഞു കയറ്റം തടയുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കുഴിബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതർ പറഞ്ഞു. മെന്ധർ സബ് ഡിവിഷനിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ ഫോർവേഡ് പ്രദേശങ്ങളിൽ ഉച്ചയോടെ ആരംഭിച്ച കാട്ടുതീ നിയന്ത്രണരേഖയുടെ ഭാഗത്തേക്ക് പടരുകയായിരുന്നു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.