ത്സാൻസി മെഡിക്കൽ കോളജിലെ തീപിടിത്തം; ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു
Sunday, November 17, 2024 6:49 PM IST
നോയ്ഡ: ഉത്തർപ്രദേശിലെ ത്സാൻസി മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ച കുട്ടികളും എണ്ണം 11 ആയി.
15 കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വെള്ളിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ 10 കുട്ടികൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.