പാ​ല​ക്കാ​ട്: ഒ​രു ബി​ജെ​പി നേ​താ​വ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​ൽ സി​പി​എ​മ്മു​കാ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​ന്തി​നാ​ണ് ഇ​ത്ര അ​സ്വ​സ്ഥ​ത​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും ആ​രെ​ങ്കി​ലും ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ അ​തി​ൽ സ​ന്തോ​ഷി​ക്കു​ക​യും ആ​ഹ്ലാ​ദി​ക്കു​ക​യും കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ക്കു​ക​യു​മാ​യി​രു​ന്ന ആ​ളു​ക​ൾ ബി​ജെ​പി​യി​ൽ​നി​ന്ന് ഒ​രാ​ൾ കോ​ണ്‍​ഗ്ര​സി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ എ​ന്തി​നാ​ണ് അ​സ്വ​സ്ഥ​രാ​കു​ന്ന​ത്.

അ​യാ​ൾ മി​ക​ച്ച​വ​നാ​ണ്, സ​ത്യ​സ​ന്ധ​നാ​ണ്, മി​ടു​ക്ക​നാ​ണ്, അ​യാ​ൾ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്നാ​ൽ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ സിപിഎം നേതാക്കൾ ഇ​പ്പോ​ൾ ഇ​യാ​ൾ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ​യൊ​ക്കെ കാ​പ​ട്യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യുക​യാ​ണ്. മൂ​ന്ന് ദി​വ​സം മു​ൻ​പ് സ​ന്ദീ​പ് വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ രാ​ജേ​ഷ് ഇ​പ്പോ​ൾ പ​റ​ഞ്ഞ​ത് സ​ന്ദീ​പ് വ​ർ​ഗീ​യ​ത​യു​ടെ കാ​ളീ​യ​ൻ ആ​ണെ​ന്നാ​ണ്. നി​ന്ന നി​ൽ​പ്പി​ലാ​ണ് മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യം മാ​റു​ന്ന​ത്.

സി​പി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ കൊ​ല ചെ​യ്യാ​ൻ നേ​തൃ​ത്വം ആ​ർ​എ​സ്എ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കൊ​ണ്ടു​പോ​യ നേ​താ​വി​നെ പി​ണ​റാ​യി വി​ജ​യ​ൻ മാ​ല​യി​ട്ട് ക​ണ്ണൂ​രി​ൽ സ്വീ​ക​രി​ച്ചു. അ​പ്പോ​ൾ ബാ​ബ്റി മ​സ്ജി​ദി​ന്‍റെ രാ​ഷ്ട്രീ​യം എ​വി​ടെ പോ​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

സ​ന്ദീ​പു​മാ​യി നേ​ര​ത്തെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. സ​ന്ദീ​പ് വാ​ര്യ​രെ പി​ന്നി​ൽ നി​ർ​ത്തി​ല്ലെ​ന്നും ഇ​നി​യും നി​ര​വ​ധി പേ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.