നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും കോടതിയില്‍
Thursday, July 10, 2025 11:39 AM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 2019ല്‍ തുടങ്ങിയ വിസ്താര നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷന്റെ അന്തിമ വാദവും പൂര്‍ത്തിയായിരുന്നു.
പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയ വാദങ്ങളില്‍ വ്യക്തത വരുത്തുന്ന നടപടികളാണ് തുടരുന്നത്. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ആയി വിധി പ്രസ്താവം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നടന് ദിലീപാണ് കേസില്‍ എട്ടാം പ്രതി.