മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Thursday, July 10, 2025 6:10 AM IST
ന്യൂഡൽഹി: മോശം കാലാവസ്ഥയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.
നാല് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ട് വിമാനങ്ങൾ ലഖ്നൗവിലേക്കും തിരിച്ചുവിട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. പ്രതിദിനം ഏകദേശം 1,300 വിമാനങ്ങൾ ഇവിടെ സർവീസ് നടത്താറുണ്ട്.