വിസി നിയമനം; തിങ്കളാഴ്ച വിധി പറയും
Wednesday, July 9, 2025 3:25 AM IST
കൊച്ചി: താത്കാലിക വൈസ് ചാന്‍സലര്‍മാരായി ഡോ. സിസ തോമസിന്റെയും (ഡിജിറ്റൽ സർവകലാശാല) ഡോ.കെ. ശിവപ്രസാദിന്റെയും (സാങ്കേതിക സർവകലാശാല) നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്കിയ അപ്പീലില്‍ വിധി പറയുന്നത് ഡിവിഷന് ബെഞ്ച് തിങ്കളാഴ്ചത്തേക്കു മാറ്റി.
നിയമനത്തില്‍ തത്സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് അതുവരെ നീട്ടി. വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശവും തുടരും.
ജസ്റ്റീസ് അനില്‍ കെ.നരേന്ദ്രന് അധ്യക്ഷനായ ബെഞ്ചാണു കേസില്‍ വിധിപറയുക.