തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ക്കു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കാ​യി സ്കൂ​ളി​നു പു​റ​ത്തു പോ​കു​ന്ന​തു ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​മെ​ന്ന പേ​രി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ ഫോ​ട്ടോ അ​ട​ക്കം ചേ​ർ​ത്തു ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.