ബം​ഗ​ളൂ​രു:ഭീകരവാദ കേസിൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ കഴിയുന്ന ത​ടി​യ​ന്‍റ​വി​ട ന​സീ​റി​ന് സ​ഹാ​യം ന​ൽ​കി​യ ജ​യി​ൽ സൈ​ക്യാ​ട്രി​സ്റ്റും പോ​ലീ​സു​കാ​ര​നു​മ​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് എ​ൻ​ഐ​എ. ത​ടി​യ​ന്‍റ​വി​ട ന​സീ​റി​ന് ജ​യി​ലി​ലേ​ക്ക് ഫോ​ൺ ഒ​ളി​ച്ചു ക​ട​ത്തി എ​ത്തി​ച്ചു ന​ൽ​കി​യ​തി​നാ​ണ് ജ​യി​ൽ സൈ​ക്യാ​ട്രി​സ്റ്റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​നാ​ഗ​രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​സീ​റി​നെ വി​വി​ധ കോ​ട​തി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തി​നാ​ണ് എ​എ​സ്ഐ അ​റ​സ്റ്റി​ലാ​യ​ത്. സി​റ്റി ആം​ഡ് റി​സ​ർ​വി​ലെ എ​എ​സ്ഐ ച​ൻ പാ​ഷ​യെ ആ​ണ് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്.

തീ​വ്ര​വാ​ദ​ക്കേ​സ് പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വി​വി​ധ തീ​വ്ര​വാ​ദ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജു​നൈ​ദ് അ​ഹ​മ്മ​ദി​ൻ്റെ അ​മ്മ അ​നീ​സ് ഫാ​ത്തി​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​സീ​റി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും പ​ണം ജ​യി​ലി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.