കുട്ടിയാനയുടെ അഴുകിയ ജഡം കണ്ടെത്തി
Monday, July 7, 2025 11:38 PM IST
പാലക്കാട്: കല്ലടിക്കോട് കരിമലപുഴയിൽ കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. തിങ്കളാഴ്ച്ച വൈകുന്നേരം കല്ലുംചാട്ടം ഭാഗത്ത് പരിശോധനയ്ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.
വെള്ളത്തിൽ ഒഴുകിയെത്തിയ നിലയിലായിരുന്നു ജഡം. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കി.