കോഴിക്കോട് മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു; വാഹനങ്ങൾ തകർന്നു
Monday, July 7, 2025 9:53 PM IST
കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കാണിച്ച് പരാതി നൽകിയിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
പകല്‍സമയത്ത് മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂളിലെ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ തുടങ്ങിയവര്‍ കടന്നുപോകുന്ന ഇടവഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു.