പാ​ല​ക്കാ​ട്: നി​പ്പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ഒ​മ്പ​തു പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​വ​തി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ നി​ല​വി​ൽ 208 പേ​രാ​ണു​ള്ള​ത്. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. യു​വ​തി​ക്ക് ര​ണ്ട് ഡോ​സ് മോ​ണോ ക്ലോ​ണ​ൽ ആ​ന്‍റി ബോ​ഡി ന​ൽ​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ പ​നി ബാ​ധി​ച്ച് 12 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ശ​ങ്ക​പ്പെ‌​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മു​ൻ ക​രു​ത​ൽ സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.