നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ മകനും പനി; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
Sunday, July 6, 2025 8:32 AM IST
പാലക്കാട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയുടെ 12 വയസുകാരനായ മകനും പനി. കുട്ടിയെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഇവരുടെ ഭര്‍തൃസഹോദരന്റെ നാല് മക്കളുടെയും യുവതിയുടെ മറ്റൊരു മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ശനിയാഴ്ച രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.