ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
Sunday, July 6, 2025 8:08 AM IST
റിയോ ഡി ഷാനെയ്റോ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ഷാനെയ്റോയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ബ്രസീൽ ആചാരപരമായ സ്വീകരണം നൽകി.
അർജന്റീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ.
ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് മോദി ആവശ്യപ്പെടും.