പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വയോധികയുടെ വിരലുകൾ അറ്റുതൂങ്ങി; മകൻ കസ്റ്റഡിയിൽ
Saturday, July 5, 2025 11:02 AM IST
പാലക്കാട്: പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റത്. ഇവരുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.
മാലതിയുടെ മകൻ പ്രേംകുമാർ ആകാം കെണി സ്ഥാപിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുപറമ്പിലാണ് മാലതി ഷോക്കേറ്റ് കിടന്നത്. ഉടനെ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വലിച്ചിട്ട് ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.