തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വ​രെ കേ​ര​ള​ത്തി​ന് മു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം (ഓ​റ​ഞ്ച് അ​ല​ർ​ട്ട്: അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​ർ മാ​ത്രം) ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും; തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും; പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഗം​ഗാ​ത​ട പ​ശ്ചി​മ​ബം​ഗാ​ളി​നു മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര തീ​രം മു​ത​ൽ ക​ർ​ണാ​ട​ക തീ​രം വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി​യും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.