ക​ണ്ണൂ​ര്‍: ക​ര്‍​ണാ​ട​ക​യി​ലെ യു​വ​മോ​ര്‍​ച്ച നേ​താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. 2022ല്‍ ​ന​ട​ന്ന സം​ഭ​വ​ത്തി​ലെ മു​ഖ്യ പ്ര​തി​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ (പി​എ​ഫ്‌​ഐ) പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ൽ റ​ഹ്‌​മാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ പി​ടി​യി​ലാ​യ​ത്.

ഖ​ത്ത​റി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​യാ​ള്‍ ഖ​ത്ത​റി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ബ്ദു​ൽ റ​ഹ്‌​മാ​നു​ള്‍​പ്പെ​ടെ കേ​സു​മാ​യി ബ​ന്ധമുള്ള ആ​റു​പേ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ നാ​ലു​ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

2022 ജൂ​ലൈ 26നാ​ണ് പ്ര​വീ​ണ്‍ നെ​ട്ടാ​രു കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​ത്. ബെ​ല്ലാ​ര​യ്ക്ക് സ​മീ​പം കോ​ഴി​ക്ക​ട ഉ​ട​മ​യാ​യ പ്ര​വീ​ണ്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ മറ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​ബ്ദു​ൽ റ​ഹ്‌​മാ​ന്‍ ഖ​ത്ത​റി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.