കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ
Thursday, July 3, 2025 11:36 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണ സംഭവത്തിൽ പ്രതികരണവുമായി മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും.പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ അറിയിച്ചു.
അപകടസ്ഥലത്തെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്ന് രാവിലെ 11ഒാടെയാണ് അപകടം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്.