തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം വെ​യി​ലൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. പ​ര​വൂ​ർ സ്വ​ദേ​ശി​യാ​യ ശ്യാം ​ശ​ശി​ധ​ര​നാ​ണ് (60) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മി​ന്‍റെ ഭാ​ര്യ ഷീ​ന തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​യ സ്കൂ​ട്ട​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ല്ല​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ശ്യാ​മി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.