ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി എട്ട് മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും
Sunday, June 29, 2025 10:21 PM IST
ചെന്നൈ: ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി എട്ട് മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേദിവസം രാത്രി ഒൻപതിന് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയത് ജൂലൈ ഒന്ന് മുതൽ തന്നെ നടപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം ജൂലൈ അവസാനം മുതൽ നിർബന്ധമാക്കും.