വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Sunday, June 29, 2025 10:02 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകന് അരുണ്‍കുമാര്‍ അറിയിച്ചിരുന്നു.
അതേസമയം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഡോക്ടര്‍മാരുടെ സംഘം കൃത്യമായ ഇടവേളകളില്‍ ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.