വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേനാംഗങ്ങൾക്ക് നേരെ ആക്രമണം; ആറു പേർ അറസ്റ്റിൽ
Sunday, June 29, 2025 5:45 AM IST
ജറുസലേം: പലസ്തീനിലെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേനാംഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറു പേർ അറസ്റ്റിൽ. അറസ്റ്റിലായവർ ഇസ്രയേൽ പൗരൻമാരാണെന്ന് റിപ്പോർട്ടുകളുണ്ട്.
ബിന്യമിൻ മേഖലയിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികരെ ഇവർ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
പ്രതിപക്ഷ നേതാവ് യേർ ലാപിഡ് ഉൾപ്പടെ സംഭവത്തിൽ അപലപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.