കൊ​ളം​ബോ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ലീ​ഡ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 247 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ല​ങ്ക ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 290 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

എ​ട്ടു​വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ അ​വ​ർ​ക്ക് 43 റ​ൺ​സി​ന്‍റെ ലീ​ഡാ​യി. പ​ത്തും​നി​സ​ങ്ക (146), ജ​യ​സൂ​ര്യ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ദി​നേ​ശ് ച​ണ്ഡി​മ​ൽ (93), ല​ഹി​രു ഉ​ഡാ​ര (40) എ​ന്നി​വ​രു​ടെ ‌വി​ക്ക​റ്റു​ക​ളാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

എ​ട്ട് വി​ക്ക​റ്റി​ന് 220 എ​ന്ന സ്കോ​റി​ൽ നി​ന്നാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. 27 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​വ​ശേ​ഷി​ച്ച ര​ണ്ട് വി​ക്ക​റ്റു​ക​ൾ കൂ​ടി ന​ഷ്ട​മാ​യി.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ സോ​ണ​ൽ ദി​നൂ​ഷ​യും അ​സി​ത ഫെ​ർ​ണാ​ണ്ടോ​യും മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.