അമ്മയെ വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ
Thursday, June 26, 2025 10:26 PM IST
കോട്ടയം: അമ്മയെ വെട്ടിക്കൊന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പള്ളിക്കത്തോട്ടിലുണ്ടായ സംഭവത്തിൽ ഇളമ്പള്ളി സ്വദേശി സിദ്ധുവാണ് മരിച്ചത്.
അറസ്റ്റിലായ ഇവരുടെ മകൻ അരവിന്ദിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അമിതമായ ലഹരി ഉപയോഗം മൂലം അരവിന്ദിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലാണ് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത് ഇരിക്കുകയായിരുന്നു. സിദ്ധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.